KeralaNEWS

പുതിയ സർക്കാർ മെയ്‌ 20 ന്

മറ്റു പാർട്ടികളുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷം സിപിഐഎം - സിപിഐ കൂടിയാലോചന ഉണ്ടാകും

രണ്ടാം പിണറായി സർക്കാർ മെയ്‌ 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സിപിഐഎം – സിപിഐ നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മന്ത്രി സ്ഥാനങ്ങളെ സംബന്ധിച്ചുള്ള തീരുമാനം മെയ് 17ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഉണ്ടാകും.

മറ്റു പാർട്ടികളുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷം സിപിഐഎം – സിപിഐ കൂടിയാലോചന ഉണ്ടാകും. ഇതിനുശേഷമാണ് എത്ര മന്ത്രിമാർ ഏതൊക്കെ പാർട്ടികൾക്ക് എന്ന് നിശ്ചയിക്കുക.

മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താനുള്ള ആലോചനകൾ ഉണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഐ എൻ എല്ലും കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker