KeralaNEWS

വലിയ മെത്രാപ്പൊലീത്തയ്ക്ക്‌ യാത്രാമൊഴി; സംസ്ഥാന ബഹുമതികളോടെ കബറടക്കി

കാലം ചെയ്ത മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ
സംസ്ഥാന ബഹുമതികളോടെ കബറടക്കി. തിരുവല്ല സഭാ ആസ്ഥാനത്ത് ബിഷപ്പുമാര്‍ക്കുള്ള പ്രത്യേക കല്ലറയിലായിരുന്നു കബറടക്കം.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് നടത്തിയ കബറടക്ക ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നല്‍കി. സഭയിലെ മറ്റു ബിഷപ്പുമാരും സഹോദര സഭകളിലെ ബിഷപ്പുമാരും ശുശ്രൂഷകളില്‍ പങ്കെടുത്തു.

കബറടക്ക ശുശ്രൂഷകള്‍ തത്സമയ സംപ്രേഷണം ചെയ്തിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ 1.15ന് ആയിരുന്നു 103ാം വയസ്സില്‍ മെത്രാപ്പൊലീത്ത കാലം ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker