IndiaNEWS

നിമിഷങ്ങൾക്കകം ശ്വസനത്തിലൂടെ കോവിഡ് തിരിച്ചറിയാം; പുതിയ സംവിധാനവുമായി റിലയൻസ്

തുടക്കത്തില്‍ത്തന്നെ കോവിഡിനെ ശ്വസനത്തിലൂടെ തിരിച്ചറിയുന്ന സംവിധാനവുമായി റിലയന്‍സ്. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. 1.5 കോടി ഡോളാണ് കമ്പനി ഇതിനായി മുടക്കുന്നത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നല്‍കുന്നതിനും ഇസ്രായേല്‍ സംഘം ഉടനെ ഇന്ത്യയിലെത്തും.

പ്രാഥമികഘട്ടത്തില്‍തന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറയാന്‍ സംവിധാനത്തിലൂടെ കഴിയും. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകള്‍ നടത്തി അതിവേഗം കോവിഡ് ബാധിതരെ കണ്ടെത്താന്‍ ഉപകരണം സഹായിക്കും. 95ശതമാനം സൂക്ഷമതയോടെ പരിശോധനഫലം ലഭിക്കുകയുംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker