SportsTRENDING

ഗുസ്തി ചാമ്പ്യൻ സുശീൽകുമാറിന് കുരുക്ക്, കൊലപാതകക്കേസിലെ എഫ്ഐആറിൽ പേര്

ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംഘട്ടനത്തിൽ 23 വയസുകാരനായ ഗുസ്തിക്കാരൻ കൊല്ലപ്പെടുകയും അയാളുടെ രണ്ടു സുഹൃത്തുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു

രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽകുമാറിനെ കൊലപാതകക്കേസിൽ പ്രതി ചേർത്തു. ഉത്തര ഡൽഹിയിൽ ഛത്രസാൽ സ്റ്റേഡിയത്തിൽ ഒരു യുവ ഗുസ്തിക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് എഫ്ഐആറിൽ സുശീൽകുമാറിന്റെ പേര് ചേർത്തത്.

ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംഘട്ടനത്തിൽ 23 വയസുകാരനായ ഗുസ്തിക്കാരൻ കൊല്ലപ്പെടുകയും അയാളുടെ രണ്ടു സുഹൃത്തുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റേഡിയത്തിന് പാർക്കിംഗ് മേഖലയിൽ വെച്ചായിരുന്നു സംഘട്ടനം. സംഭവസ്ഥലത്തുനിന്ന് തോക്കും കണ്ടെടുത്തു. ഗുസ്തിക്കാരുടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുക ആയിരുന്നു എന്ന് പോലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker