IndiaNEWS

ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്നോ ഏതളവിൽ എന്നോ ഇപ്പോൾ പറയാനാകില്ല, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര ഉപദേശകൻ

മൂന്നാം തരംഗം നേരിടാൻ നമ്മൾ തയ്യാറായി ഇരിക്കണം എന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകൻ പ്രൊഫസർ കെ വിജയരാഘവൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൂന്നാം തരംഗം എപ്പോൾ വരും എന്നോ ഏതളവിൽ ഉണ്ടാകുമെന്നോ ഇപ്പോൾ പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം തരംഗം നേരിടാൻ നമ്മൾ തയ്യാറായി ഇരിക്കണം എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസിന് വിവിധ വകഭേദങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനിതകമാറ്റം വരുന്ന കോവിഡ് വൈറസിനെതിരെ വാക്സിനുകൾ ഫലപ്രദം ആണെങ്കിലും കൂടുതൽ ഫലപ്രദമാക്കാൻ ഉള്ള പ്രവർത്തനങ്ങൾ ശാസ്ത്രസമൂഹം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker