LIFEMovie

പ്രശസ്ത ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു. കോവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച്ചയായി ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനാല്‍ അദ്ദേഹത്തിന് അടിയന്തരമായി ഓക്‌സിജന്‍ ബെഡ് വേണമെന്ന് സംവിധായകന്‍ അശോക് പണ്ഡിറ്റ് ട്വിറ്ററിലൂടെ അറിയിച്ചതിന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് അജയ് ശര്‍മ മരണത്തിന് കീഴടങ്ങുന്നത്. ഭാര്യയും നാല് വയസുള്ള മകനുമുണ്ട്.

ലുഡോ, പ്യാര്‍ കാ പഞ്ചാബ 2, തും മിലേ, കര്‍വാന്‍, ജഗ്ഗാ ജാസൂസ്, ഹൈ ജാക്ക്, ഇന്ദൂ കി ജവാനി, ക്രൂക്ക് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹം എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആമസോണ്‍ സീരീസ് ബന്ദിഷ് ബന്‍ഡിറ്റ്‌സും അജയ് ശര്‍മയായിരുന്നു എഡിറ്റ് ചെയ്തത്.ജോളി 1995 എന്ന ഹൃസ്വചിത്രവും അദ്ദേഹം സംവിധാന ചെയ്തിട്ടുണ്ട്. ചിത്രം ഹോട്സ്റ്റാറില്‍ ലഭ്യമാണ്. തപ്‌സി പന്നുവിന്റെ രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker