IndiaNEWS

തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജില്‍ 13 പേര്‍ മരിച്ചു; ഓക്‌സിജന്‍ ക്ഷാമമെന്ന് ആരോപണം

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 13 പേര്‍ മരിച്ചു. മെഡിക്കല്‍ ഐസിയുവിലടക്കം മൂന്ന് വ്യത്യസ്ത ബ്ലോക്കുകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അതേസമയം, ഓക്‌സിജന്‍ ക്ഷാമമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെന്നും വിതരണ ലൈനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സംഭവമെന്നും ജില്ലാ കളക്ടര്‍ എ. ജോണ്‍ ലൂയിസ് പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ മാത്രമാണ് കോവിഡ് രോഗിയെന്നും സാങ്കേതിക പ്രശ്‌നം ഇതിനകം പരിഹരിച്ചിട്ടുണ്ടെന്നും തകരാറിനുള്ള കാരണം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker