KeralaNEWS

കവി കെ.വി. തിക്കുറിശ്ശി കോവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത മലയാള കവി കെ.വി. തിക്കുറിശ്ശി സർ ( ശ്രി . കൃഷ്ണ വർമ്മൻ നായർ) കോവിഡ് ബാധിച്ച് മരിച്ചു. . 87 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.
കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയിൽ ജനിച്ചു. പിതാവ് കണ്ണങ്കര വിളാകത്തുവീട്ടിൽ വേലായുധൻ പിള്ള. മാതാവ് വി ദേവകിയമ്മ.വളരെക്കാലം ഹൈസ്കൂൾ അധ്യാപകനായി ജോലിനോക്കി. കേരള സാഹിത്യ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരളകലാമണ്ഡലം എന്നിവയിൽ അംഗമായിരുന്നു.

കാനംഗൽ, ഒരു വാല്മീകി കൂടി, എന്നെ ക്രൂശിക്കുക തുടങ്ങി ഏതാനും കാവ്യകൃതികൾ രചിച്ചിട്ടുണ്ട്. കാമയോഗിനി, പൊയ്മുഖങ്ങൾ, അനശ്വരനായ വയലാർ എന്നിവയാണ് മറ്റു ചില കവിതാസമാഹാരങ്ങൾ. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിൽ നിന്നടക്കം നിരവധി അവാർഡുകൾ സാറിനു ലഭിച്ചിട്ടുണ്ട്. മൂന്നുതവണ കേരള സാഹിത്യ അക്കാദമി അംഗവുമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker