CrimeNEWS

കാമുകിയെ കൊന്ന് കുഴിച്ചുമൂടി എന്ന് ആത്മഹത്യചെയ്ത അഭിഭാഷകന്റെ കുറിപ്പ്

ഒരുമാസമായി ചിത്രാ ദേവിയുടെ തിരോധാനം അന്വേഷിക്കുകയായിരുന്നു പോലീസ്

കാമുകിയെ കൊന്ന് കുഴിച്ചുമൂടിയതായി അഭിഭാഷകന്റെ ആത്മഹത്യാകുറിപ്പിൽ വെളിപ്പെടുത്തൽ. മധുര സ്വദേശി 40 വയസ്സുകാരൻ ഹരികൃഷ്ണൻ ആണ് ആത്മഹത്യാകുറിപ്പിൽ 36 കാരി കാമുകി ചിത്രാ ദേവിയെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരുമാസമായി ചിത്രാ ദേവിയുടെ തിരോധാനം അന്വേഷിക്കുകയായിരുന്നു പോലീസ്. മധുരയിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ഹരികൃഷ്ണനെ സംശയിക്കുന്ന ഘട്ടത്തിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത് .

വീട്ടിലെ കുളിമുറിയിലാണ് കുഴിച്ചിട്ടത് എന്നാണ് പരാമർശം. കുറ്റം ഏറ്റെടുക്കാനും ശിക്ഷ അനുഭവിക്കാനും ധൈര്യം ഇല്ലാത്തതിനാൽ താൻ ആത്മഹത്യ ചെയ്യുകയാണ് എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെത്താനായി പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഏപ്രിൽ രണ്ടിനാണ് യോഗ പരിശീലകയായ ചിത്രാ ദേവിയെ കാണാതാകുന്നത്. ഏപ്രിൽ അഞ്ചിന് ചിത്രയുടെ പിതാവ് പരാതി നൽകി. മകളും ഹരികൃഷ്ണനും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ ചിത്രാ ദേവിയുടെ പിതാവ് പൊലീസിന് കൈമാറിയിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഹരികൃഷ്ണൻ വിവാഹമോചനം നേടിയത്. ചിത്രാദേവി ഭർത്താവിൽ നിന്ന് പിരിഞ്ഞു താമസിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker