IndiaNEWS

കോവിഡ് ബാധിച്ച അച്ഛന് വെള്ളം നൽകാൻ ശ്രമിച്ച മകളെ തടഞ്ഞ് അമ്മ; ഒടുവിൽ മരണം

ഹൈദരാബാദ്; രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാകുമ്പോള്‍
പല തരത്തിലുള്ള വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ഇപ്പോഴിതാ അത്തരത്തില്‍ ഈറനണിയിക്കുന്ന ഒരു ചിത്രമാണ് ആന്ധ്രാപ്രദേശില്‍നിന്ന് ലഭിച്ചത്.

കോവിഡ് ബാധിതനായി വീടിനു സമീപം തളര്‍ന്നു കിടന്ന അച്ഛന് വെള്ളം നല്‍കാന്‍ ശ്രമിക്കുമ്പോള്‍ രോഗം പകരുമെന്ന് ഭയപ്പെട്ട് മകളെ തടയുകയാണ് അമ്മ. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ അമ്മയുടെ എതിര്‍പ്പ് അവഗണിച്ച് മകള്‍ കുപ്പിയില്‍ അച്ഛന് വെള്ളം കൊടുക്കുന്നു. സങ്കടം സഹിക്കാന്‍ വയ്യാതെ അലറിക്കരയുന്നുമുണ്ട് മകള്‍. അല്‍പ്പസമയത്തിനുള്ളില്‍ അച്ഛന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

വിജയവാഡയില്‍ ജോലി നോക്കുന്ന അച്ഛന്‍ കോവിഡ് ബാധിച്ച ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് എത്തിയത്. എന്നാല്‍ ഗ്രാമത്തിലുള്ളവര്‍ ഇയാളെ അകത്തേക്ക് കടക്കാന്‍ സമ്മതിച്ചില്ല. വീട്ടിലേക്കും കയറാന്‍ അനുവദിച്ചില്ല. 50കാരനായ ഇയാള്‍ പുറത്തുള്ള പാടത്താണ് കിടന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker