LIFEMovie

ചിത്രത്തിലെ ബാലതാരം ശരണ്‍ അന്തരിച്ചു

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ അന്തരിച്ചു. 49 വയസ്സായിരുന്നു.
കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അന്ത്യം.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ വിഷ്ണുവിനൊപ്പം തട്ടിപ്പുകള്‍ക്ക് കൂട്ടു നില്‍ക്കുന്ന പയ്യന്റെ വേഷത്തിലാണ് ശരണ്‍ തിളങ്ങിയത്. ചിത്രം കൂടാതെ വേറെയും മൂന്ന് സിനിമകളില്‍ കൂടി ശരണ്‍ വേഷമിട്ടിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ശരണിന് നടന്‍ മനോജ് കെ.ജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ശരൺ….
അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…😔❤️വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു…പ്രണാമം. മനോജ് കെ ജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker