NewsThen Special

മാലി യുവതിയ്ക്ക് ഒറ്റപ്രസവത്തില്‍ 9 കുഞ്ഞുങ്ങള്‍

ഒറ്റപ്രസവത്തില്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒരു യുവതി. ഇരുപത്തഞ്ചുകാരി ഹലീമ സിസ്സെ എന്ന യുവതിക്കാണ് ഈ അപൂര്‍സൗഭാഗ്യം ലഭിച്ചത്. ആഫ്രിക്കന്‍ രാജ്യമായ മാലിയിലാണ് സംഭവം. 5 പെണ്‍കുട്ടികളും 4 ആണ്‍കുട്ടികളുമാണ് ജനിച്ചത്. അതേസമയം, അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നെന്ന് മാലി ആരോഗ്യമന്ത്രി ഫാന്റാ സിബി അറിയിച്ചു.

മൊറോക്കോയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ഹലീമയുടെ അപൂര്‍വ ഗര്‍ഭം അധികൃതരുടേയും ശ്രദ്ധ നേടിയിരുന്നു. യുവതിയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബാ നഡോയുടെ നിര്‍ദേശപ്രകാരം വിദഗ്ധചികിത്സയും പ്രത്യേക പരിഗണനയും ഉറപ്പാക്കാന്‍ ഹലീമയെയെ മൊറോക്കോയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ഗര്‍ഭകാലത്തെ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ 7 കുട്ടികള്‍ എന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ചൊവ്വാഴ്ച 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. മൊറോക്കോയിലെ ആശുപത്രിയിലായിരുന്നു യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.മൊറോക്കോയിലെ ഓരാശുപത്രിയിലും ഇത്തരത്തിലൊരു പ്രസവം നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് മൊറോക്കോ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് റുചിദ് കൗധാരി പ്രതികരിച്ചു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker