IndiaNEWS

ദക്ഷിണേന്ത്യയില്‍ കണ്ടെത്തിയ എന്‍440കെ വകഭേദം കൂടുതല്‍ അപകടമെന്ന്​ പഠനം

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത് ദക്ഷിണേന്ത്യയില്‍ കണ്ടെത്തിയ എന്‍440കെ വകഭേദമാണെന്ന് പുതിയ പഠനം.സെല്ലുലാര്‍ ആന്‍ഡ് മോളിക്യുളാര്‍ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്.

കോവിഡിന്റെ മുന്‍ വകഭേദങ്ങളെക്കാള്‍ 15 ഇരട്ടി അപകടമാണ് ഇതെന്നാണ് വിലയിരുത്തല്‍. കോവിഡിന്റെ ഇന്ത്യന്‍ വകഭേദങ്ങളായ ബി1.617, ബി1.618 എന്നിവയെക്കാളും തീവ്രമാണ് പുതിയ കോവിഡ് വകഭേദം.എന്‍440കെ വേരിയന്റ് രാജ്യത്ത് വ്യാപകമായി കണ്ടെത്തിയിട്ടില്ലെങ്കിലും ചില സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, കേരളത്തില്‍ എന്‍440കെ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് പഠനം നടത്തിയ വിദഗ്ധര്‍ പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker