KeralaNEWS

എൻസിസി ക്യാംപിൽ ശരണമന്ത്രവുമായി പരേഡ്;വ്യാപക വിമർശനം; വിശദീകരണവുമായി സേന

കൊല്ലം ശാസ്താംകോട്ട ഡിബി കോളജിലെ എൻസിസി ക്യാംപിൽ ശരണമന്ത്രവുമായി പരേഡ് നടന്നതിനെതിരെ വിമര്‍ശനമുയരുമ്പോൾ വിശദീകരണവുമായി സേന രംഗത്ത്.
 ശരണമന്ത്രവുമായുള്ള പരേഡ്  ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരാണെന്ന ആക്ഷേപവുമായി എഐഎസ്എഫ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയതിനെ തുടർന്നാണിത്.
മാവേലിക്കര എൻസിസി എട്ടാമത് കേരള ബറ്റാലിയൻ ക്യാംപാണ് കഴിഞ്ഞ മാസം 26 മുതൽ ഒന്നു വരെ ശാസ്താംകോട്ട ഡിബി കോളജില്‍ നടന്നത്. ഇതിന്റെ ഭാഗമായുളള പരേഡിലാണ് സ്വാമിയേ ശരണമയ്യപ്പ വിളി ഉയർന്നത്.ഇത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരാണെന്ന് എഐഎസ്എഫ് കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. അതേസമയം കരസേനയുടെ ഓരോ റജിമെന്റിനും ഓരോ പോർവിളിയുണ്ട്. ആർട്ടിലറി റജിമെന്റിന്റെ ഭാഗമായ 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ പോർവിളിയാണിതെന്നുമാണ് സൈനികര്‍ പറയുന്നത്. വിദ്യാർഥികൾ മത്സരിച്ച് പരേഡ് നടത്തിയപ്പോൾ സ്വമേധയാ വിളിച്ചതാണെന്നും ആരും നിർബന്ധിച്ചു ചെയ്തതല്ലെന്നും ക്യാംപിന്റെ ചുമതലയുണ്ടായിരുന്ന സുബേദാർ മേജർ വിജയമോഹനും പറഞ്ഞു.

Back to top button
error: