IndiaNEWS

ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറയ്ക്കണമെന്ന്‌ ഐസിഎംആര്‍

കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐസിഎംആര്‍. ചൊവ്വാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 10 ദിവസത്തെ ഹോം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ, അവസാനത്തെ മൂന്നുദിവസങ്ങളില്‍ പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ലാത്തവരും ആര്‍ടിപിസിആര്‍ ചെയ്യേണ്ടതില്ലെന്നും അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിര്‍ദേശവും പിന്‍വലിച്ചു.

ദേശീയതലത്തില്‍ 2506 മോളിക്യുലാര്‍ ടെസ്റ്റിങ് ലാബോറട്ടറികളിലായി ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, സിബിഎന്‍എഎടി എന്നിവയുള്‍പ്പടെ 15 ലക്ഷം പരിശോധനകള്‍ നടത്താന്‍ ഇന്ത്യക്ക് കഴിയും. എന്നാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവും ലാബ് ജീവനക്കാരില്‍ പലരും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചതിനാലും ലാബോറട്ടറികള്‍ക്ക് മേല്‍ അമിതഭാരമാണ് മാത്രമല്ല ആര്‍ടിപിസിആര്‍ പരിശോധനയുടെ നടപടിക്രമങ്ങള്‍ക്കായി 72 മണിക്കൂറാണ് വേണ്ടി വരുന്നത്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് കൂട്ടായ പരിശോധനകള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്താന്‍ ഐസിഎംആര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker