IndiaNEWS

മമതാ ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.45 ന് രാജ് ഭവനില്‍ ലളിതമായി നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗദീപ് ദങ്കര്‍ സത്യവാചകം ചൊല്ലികൊടുക്കും. മമതാ ബാനര്‍ജി മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്.

എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റില്‍ 213 നേടി വന്‍ ഭൂരിപക്ഷത്തോട ഭരണം നിലനിര്‍ത്തിയ മമത, ഹാട്രിക് വിജയത്തോടെയാണ് ഇന്ന് അധികാരമേല്‍ക്കുകയാണ്. രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker