Big Breaking

71 കാരി പ്രസവിച്ച കുഞ്ഞ് 41 ആം ദിനം മരിച്ചു

തിങ്കളാഴ്‌ച വൈകീട്ട് ആണ് പാൽ തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്

കൃത്രിമ ഗർഭ ധാരണത്തിലൂടെ 71 കാരി പ്രസവിച്ച കുഞ്ഞ് ജനിച്ച് 41 ആം ദിനം മരിച്ചു .രാമപുരം എഴുകുളങ്ങര വീട്ടിൽ സുധർമ എന്ന റിട്ടയേർഡ് അധ്യാപിക ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് കൃത്രിമ ഗര്ഭധാരണത്തിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത് .

തിങ്കളാഴ്‌ച വൈകീട്ട് ആണ് പാൽ തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് .എന്നാൽ രാത്രിയോടെ കുഞ്ഞ് മരിച്ചു .കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായിരുന്നു .നാല്പത് ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്നു കുഞ്ഞ് .

മികച്ച പരിചരണം മൂലം തൂക്കം 1100 ഗ്രാമിൽ നിന്ന് 1400 ഗ്രാമിലേയ്ക്ക് എത്തിയിരുന്നു .ഈ സന്തോഷവേളയിൽ ആണ് കുഞ്ഞിന്റെ മരണം .സുധർമ്മയുടെയും ഭർത്താവ് സുരേന്ദ്രന്റെയും 35 കാരൻ ആയ മകൻ സുജിത് ഒന്നര വര്ഷം മുമ്പാണ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker