Big Breaking

കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

700 മെട്രിക് ടൺ ഓക്സിജൻ പ്രതിദിനം ഡൽഹിക്ക് നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട് എന്ന് ഹൈക്കോടതി പറഞ്ഞു

ഡൽഹിയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ഡൽഹിക്ക് അനുവദിക്കപ്പെട്ട മെഡിക്കൽ ഓക്സിജൻ ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടതായി ഹൈക്കോടതി പറഞ്ഞു.

ഡൽഹിക്ക് 700 മെട്രിക് ടൺ ഓക്സിജൻ നൽകാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ കേന്ദ്ര നിലപാടിനോട് യോജിക്കാനാവില്ല എന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. 700 മെട്രിക് ടൺ ഓക്സിജൻ പ്രതിദിനം ഡൽഹിക്ക് നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട് എന്ന് ഹൈക്കോടതി പറഞ്ഞു.

സുപ്രീംകോടതിക്ക് കേന്ദ്രം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഉണ്ടെന്ന് തങ്ങൾക്ക് വ്യക്തിപരമായി അറിയാം എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker