HealthLIFE

കോവിഡ് എങ്ങനെ ഇങ്ങനെ വ്യാപകമായി പടർന്നു? ലോകാരോഗ്യ സംഘടനയുടെ മാർഗരേഖയിൽ വായുവിലൂടെ പകരുമെന്ന് മുന്നറിയിപ്പ്

2020 ജൂലൈയിൽ തന്നെ കോവിഡ് വായുവിലൂടെ പകരുന്ന രോഗമാണോ എന്ന് സംശയം ഉയർന്നിരുന്നു

കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് 13 മാസമായി. അതിനു ശേഷം ലോകത്ത് നിരവധി വാക്സിനുകൾ വന്നു. ഇത്രയും വേഗത്തിൽ ഒരു രോഗത്തിനെതിരെ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

എന്നാൽ ഇന്നും കോവിഡ് എങ്ങിനെയാണ് പടരുന്നത് എന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് നിരവധി വാദങ്ങൾ നിലനിൽക്കുന്നു. കോവിഡ് എന്ന അദൃശ്യശക്തി മനുഷ്യകുലത്തെ ഉലയ്ക്കുകയാണ്. ജനിതകമാറ്റം വന്ന വൈറസുകൾ കൂടുതൽ ശക്തരാവുകയാണ്.

2020 ജൂലൈയിൽ തന്നെ കോവിഡ് വായുവിലൂടെ പകരുന്ന രോഗമാണോ എന്ന് സംശയം ഉയർന്നിരുന്നു. ലോകാരോഗ്യ സംഘടനയും ഈ വാദം പങ്കുവെച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾ ഇല്ല എന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ കോവിഡ് വായുവിലൂടെ പകരുന്ന രോഗമാണ് എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത്. ഇതേതുടർന്നാണ് ലോകാരോഗ്യസംഘടന വായുവിലൂടെ പകരാൻ സാധ്യതയുണ്ട് എന്ന് മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker