Social MediaTRENDING

പാവങ്ങൾ തെറിയെല്ലാം ഏറ്റുവാങ്ങുന്നു, ഇദ്ദേഹം ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ ജപിക്കുകയാണ് ഡൽഹിയിൽ;എ കെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ മുൻ നേതാവ്

"ഒരുപാട് ആരാധിച്ചു. ഒരുവാക്ക് കൊണ്ട് പോലും ഒരു സഹായവുമുണ്ടായില്ലെങ്കിലും ഞാൻ അന്ധമായി ആരാധിച്ചു... ഇപ്പൊ മനസിലായി"

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ കെ ആന്റണിയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്‌ നേതാവ് നിയാസ് ഭാരതി. ഫേസ്ബുക്കിലൂടെയാണ് വിമർശനം.

നിയാസ് ഭാരതിയുടെ ഫേസ്ബുക് പോസ്റ്റ്‌ –

ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ.അടിയെല്ലാം ചെണ്ടക്ക്… പണമെല്ലാം…. പാവങ്ങൾ തെറിയെല്ലാം ഏറ്റുവാങ്ങുന്നു. ഇദ്ദേഹം ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ ജപിക്കുകയാണ് ഡൽഹിയിൽ. പാർട്ടി പ്രതിസന്ധി ആയപ്പോഴോ… നെറികേടുകൾ നടന്നപ്പോഴോ എപ്പോഴെങ്കിലും ഒരു വാക്ക് ഉയർത്തിയോ? സ്വന്തം കസേര…അത്‌ മാത്രം ആണ് എന്റെ വേവലാതി.
ഡൽഹിയും, കേരളത്തിലും കോൺഗ്രസ്സ് നിയന്ത്രിക്കുന്നത് ഞാൻ.
മുല്ലപ്പള്ളി =എന്റെ നോമിനി.
തെറിയെല്ലാം അവർക്കും, ഗുണമെല്ലാം എനിക്കും.
എന്നോട് ആലോചിക്കാതെ ഒന്നും ഓൻ ചെയ്യില്ല.
അവസാനലക്ഷ്യം =മോനെ സുരക്ഷിതത്വം ആക്കുക.
ഓൻ മാറില്ല. മകന്റെ കസേര ഉറക്കും വരെ ഓൻ അവിടിരിക്കും.
ചെന്നിത്തല മാറില്ല.
വി ഡി വന്നാൽ എന്റെ കയ്യിൽ നിന്നും പിടി പോകും.
കെ. സുധാകരനും വരില്ല, മുരളിയും വരില്ല, വി ഡി യും വരില്ല.
ഒരന്വേഷണ കമ്മിഷൻ റെഡി ആയിട്ടുണ്ട്. ശൂരനാട്, ശരത് ചന്ദ്രപ്രസാദ്, ആസിഫ് അലി അംഗങ്ങൾ. ബി ജെ പി വോട്ട് മറിച്ചു. നേതാക്കളുടെ കുഴപ്പം അല്ല. അണികൾ രണ്ട്‌ ദിവസം കഴിയുമ്പോൾ രോക്ഷം മറന്നു ഞാൻ മരണം വരെ കോൺഗ്രസ് എന്ന് പറഞ്ഞു സമാധാനിക്കും. കസേര വിട്ട് ഇവർ ആരും പോകില്ല. ദേഹം അനങ്ങാതെ തിന്നവർ ഇനി പണിയെടുക്കുക. നല്ല കഥയായി.
(ഒരുപാട് ആരാധിച്ചു. ഒരുവാക്ക് കൊണ്ട് പോലും ഒരു സഹായവുമുണ്ടായില്ലെങ്കിലും ഞാൻ അന്ധമായി ആരാധിച്ചു… ഇപ്പൊ മനസിലായി….)

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker