KeralaNEWS

കെ-റയിൽ ഒറ്റ നോട്ടത്തിൽ

കിലോമീറ്ററിനു നിരക്ക് 2.75 രൂപ മാത്രം 
തിരുവനന്തപുരം ടെക്നോപാർക്ക് കൊച്ചി ഇൻഫോ പാർക്ക് കോഴിക്കോട് സൈബർ പാർക്ക്, തിരുവനന്തപുരം കൊച്ചി കോഴിക്കോട് കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം.ആറുവരി പാതയിലേക്കാൾ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാം. വിനോദസഞ്ചാര മേഖലയ്ക്കു കൂടുതൽ സാധ്യത. നെൽവയലും തണ്ണീർ തടവും സംരക്ഷിക്കാൻ 88 കിലോമീറ്റർ ആകാശപാത. ട്രാക്കിന്റെ ഇരുവശത്തും റെയിൽവേ നിയമപ്രകാരമുള്ള സംരക്ഷണ വേലി മാത്രം. പദ്ധതി നടപ്പിലായാൽ 12872 വാഹനങ്ങൾ ആദ്യവർഷം റോഡിൽനിന്ന് ഒഴിവാക്കാം. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206പേർ സിൽവർലൈനിലേക്കു മാറും. 530 കോടിരൂപയുടെ ഇന്ധനം പ്രതിവർഷം ലാഭിക്കാമെന്നു പ്രതീക്ഷ.
തിരുവനന്തപുരം–കൊല്ലം (22 മിനിറ്റ്), തിരുവനന്തപുരം–കോട്ടയം (1 മണിക്കൂർ), തിരുവനന്തപുരം–കൊച്ചി (ഒന്നര മണിക്കൂർ), തിരുവനന്തപുരം –കോഴിക്കോട് (2 മണിക്കൂർ 40 മിനിറ്റ്), തിരുവനന്തപുരം–കാസർകോട് (3 മണിക്കൂർ 54 മിനിറ്റ്)
 കിലോമീറ്ററിനു നിരക്ക് 2.75 രൂപ മാത്രം പാതയുടെ ആകെ നീളം 529.45 കിലോമീറ്റർ. തിരുവനന്തപുരത്തുനിന്ന് കാസർകോടെത്താൻ 1455 രൂപ.

Back to top button
error: