KeralaNEWS

തട്ടിപ്പിന്റെ പുതിയ റിക്രൂട്ട്മെന്റുകൾ; നഴ്സുമാർ ജാഗ്രതൈ

ന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ റിക്രൂട്ട്മെൻ്റ് നടക്കുന്നത്
സൗദി അറേബ്യയിലേക്കാണ്.പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ.ഒന്നര വർഷം പ്രവർത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം എന്നതിനാൽ പ്രവാസ ജീവിതം ആരംഭിക്കുന്ന തുടക്കക്കാരിൽ വലിയൊരു ഭാഗവും സൗദിയെയാണ് ഇടത്താവളമായി കാണുന്നത്.മുൻപ്  ആശുപത്രികളിലേക്ക് നേരിട്ടായിരുന്നു  റിക്രൂട്ട്മെൻറുകൾ നടന്നിരുന്നതെങ്കിൽ ഇപ്പോൾ അത് ചിലയിടത്തെങ്കിലും ചില കമ്പനികൾ കൈയ്യടക്കിയിരിക്കയാണ്.വലിയതോതിലുള്ള ചതിക്കുഴികളിലേക്കാണ് പോകുന്നതെന്നറിയാതെ ധാരാളം പേർ ഇവരുടെ വലയിൽ വീഴുകയും ചെയ്യുന്നുണ്ട്.പ്രത്യേകിച്ച് മലയാളി നഴ്സുമാർ.
നേരിട്ട് ആശുപത്രികൾ റിക്രൂട്ട് ചെയ്യുന്നവർക്ക് ശബളവും, ആനുകൂല്യങ്ങളും നേരിട്ട് നേഴ്സുമാരുടെ അക്കൗണ്ടുകളിലേക്ക് തന്നെ ലഭിക്കുകയാണെങ്കിൽ ഇവർ അത് നേരിട്ടാണ് കൊടുക്കുന്നത്.പറഞ്ഞതിന്റെ  പകുതി പോലും കിട്ടുകയില്ലെന്ന് മാത്രമല്ല, പറഞ്ഞതിലും കൂടുതൽ സമയം ജോലി ചെയ്യേണ്ടിയും വരുന്നു.
  ആശുപത്രികളുടെ പേര് റിക്രൂട്ട്മെൻ്റുകളുടെ പരസ്യങ്ങളിൽ കാണാമെങ്കിലും താഴെ ചെറുതായി ചില കമ്പനികളുടെയും പേര് കാണാം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് നിയമനം നൽകുക ആ കമ്പനികൾ ആയിരിക്കും. അവരുടെ കീഴിലായിരിക്കും ജോലി ചെയ്യേണ്ടി വരിക.ആശുപത്രികൾ നേരിട്ട് നൽകുന്ന ശമ്പളത്തേക്കാൾ  കുറവായിരിക്കുമത്.കൊടിയ പീഢനവും ഇവരുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്നുണ്ട്.
ഇത്തരത്തിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് അബ്ദാൽ, സമാസ്കോ, മഹാറാ(Abdaal,Samasco,Mahara) എന്ന കമ്പനികൾക്ക് കീഴിൽ ജോലിക്കായെത്തിയവരുടെ പക്കൽ നിന്നാണ്.തോന്നിയ പോലെയാണ് ഇവിടുത്തെ ജോലി സമയം.നാട്ടിൽ നിന്നും ഉറപ്പ് പറഞ്ഞ സ്ഥലങ്ങളിൽ ആയിരിക്കയുമല്ല ജോലി.കൂടാതെ കമ്പനി ഉദ്യോഗസ്ഥരിൽ നിന്നും വളരെ മോശം പെരുമാറ്റവുമാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.ശമ്പളം ലഭിക്കാൻ കാലം താമസം, താമസ സ്ഥലം മോശം, ഏത് സമയത്തും സൗദിയിലെ ഏത് പ്രദേശത്തേക്കുമുള്ള മാറ്റങ്ങൾ… ഇതൊക്കെയാണ് ഇവിടുത്തെ രീതികൾ എന്ന് ഇവിടെയുള്ള മലയാളികൾ പറയുന്നു.
ചികിത്സാ ആനുകൂല്യങ്ങളോ, അപകട സഹായങ്ങളോ ഒന്നും ഇക്കൂട്ടർ നൽകുന്നില്ല. എന്തെങ്കിലും അസുഖമോ അപകടമോ സംഭവിച്ചാൽ ബുദ്ധിപൂർവ്വം ഇവരെ നാട്ടിലേക്ക് അയക്കുകയും പിന്നീട് വേറെ ആൾക്കാരെ റിക്രൂട്ട് ചെയ്യുകയുമെന്നതാണ് ഇവരുടെ രീതി.
അതിനാൽ സൗദിയിലെ ആരോഗ്യമേഖലയിൽ ജോലിക്ക് അപേക്ഷിക്കുന്നവർ നേരിട്ട് റിക്രൂട്ട് ചെയ്യുന്ന നിരവധി ആശുപത്രികൾ ഇവിടെയുണ്ട്.അത്തരം സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ഏജൻസി (Man Power Supply) വഴി പോകാതിരിക്കുക.ഈ ഏജൻസികളെ പറ്റി നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്.

Back to top button
error: