LIFEMovie

റാസ്പുടിന്‍ ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകള്‍; വീഡിയോ വൈറല്‍

തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നവീന്റേയും ജാനകിയുടേയും ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ ഇവര്‍ക്കെതിരെ വര്‍ഗീയത പറഞ്ഞ് അധിക്ഷേപം നടത്താന്‍ ശ്രമം ഉണ്ടായിരുന്നു. ഇരുവരുടേയും പേരിലുള്ള മതപരമായ വേര്‍തിരിവുകള്‍ പറഞ്ഞായിരുന്നു കുറച്ചുപേരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം.

നവീനിനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ച് നിരവധിപേര്‍ ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നാസ്പുടിന്‍ ഗാനത്തിന് ചുവടുകളുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യയയുടെ മകള്‍ വേദ. ജയസൂര്യയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പഹ്കുവെച്ചത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ച അതേ വേഷമിട്ട് നവീനും ജാനകിയും അവതരിപ്പിച്ച അതേ ചുവടുകള്‍ വെച്ചാണ് വേദ റാസ്പുട്ടിന്‍ നൃത്തം അവതരിപ്പിച്ചത്. കോവിഡ്കാലത്ത് അഹോരാത്രം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വേദ തന്റെ നൃത്ത വീഡിയോ സമര്‍പ്പിച്ചിരിക്കുന്നതെന്നും ജയസൂര്യ വീഡിയോയുടെ ഒപ്പം കുറിച്ചു.

https://www.youtube.com/watch?v=cVGKYYzfgco

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker