KeralaNEWS

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി: കോൺഗ്രസിൽ നേതൃത്വത്തിനെതിരെ വിമർശനം ശക്തമാകുന്നു

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃത്വത്തിനെതിരെ കലാപം. പ്രതിപക്ഷനേതാവും, കെപിസിസി അധ്യക്ഷനും മാറണമെന്ന ആവശ്യം യുവ നേതാക്കൾക്കിടയിൽ ശക്തമാണ്. വൻ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ പഴയ മുഖങ്ങൾ മാറി പുതുതലമുറയ്ക്ക് അവസരം നൽകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് പകരം തിരുവഞ്ചൂർ രാധാകൃഷ്ണനോ,വി ഡി സതീശനോ ആ സ്ഥാനം നൽകണം എന്ന ആവശ്യം ആണ് ഇപ്പോൾ ശക്തമാകുന്നത് .

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല മുല്ലപ്പിള്ളി രാമചന്ദ്രൻ എന്നിവർ തോൽവിയെ കുറിച്ച് ചർച്ച നടത്തി. കൊവിഡ് സാഹചര്യം മുൻനിർത്തി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ എൽഡിഎഫിന് മേൽക്കൈ സമ്മാനിച്ചു എന്നാണ് ഇവരുടെ വിലയിരുത്തൽ. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ കൈവിട്ടത് മധ്യ കേരളത്തിൽ വലിയ തിരിച്ചടി ഉണ്ടാക്കി എന്ന വിലയിരുത്തലും നേതാക്കൾക്കുണ്ട്. പിജെ ജോസഫിനെ അന്ധമായി വിശ്വാസത്തിലെടുത്തത് തിരിച്ചടിയായി എന്ന വിലയിരുത്തലും അവർക്കുണ്ട്.

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഡിസിസി പ്രസിഡന്റുമാർ രാജിവയ്ക്കുമെന്നാണ് സൂചന.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker