NEWSWorld

ഇ​റാ​ക്കി​ലെ വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ റോ​ക്ക​റ്റാ​ക്ര​മ​ണം

ഇ​റാ​ക്കി​ലെ വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ റോ​ക്ക​റ്റാ​ക്ര​മ​ണം. വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ ബാ​ലാ​ദ് വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​റ് റോ​ക്ക​റ്റു​ക​ളാ​ണ് ഇ​റാ​ക്കി​ൽ പ​തി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ യു​എ​സ് കമ്പനിയുടെ ക​രാ​ർ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റ​താ​യി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. യു​എ​സ് ക​ന്പ​നി​യു​ടെ നിയന്ത്രണത്തിലുള്ള സാ​ലി​പോ​ർ​ട്ടി​ലാ​ണ് തു​ട​ക്ക​ത്തി​ൽ മൂ​ന്ന് റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​റാ​ക്ക് യു​എ​സി​ൽ​നി​ന്നു വാ​ങ്ങി​യ എ​ഫ്-16 പ​രി​പാ​ലി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ആ​ദ്യ ആ​ക്ര​മ​ണം ക​ഴി​ഞ്ഞ് 15 മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു മ​റ്റ് മൂ​ന്ന് റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​ത്. അ​തേ​സ​മ​യം അ​മേ​രി​ക്ക​ക്കാ​രെ​യോ സ​ഖ്യ​സേ​ന​യോ​ ബാ​ലാ​ദി​ൽ നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് പെ​ന്‍റ​ഗ​ണ്‍ വ​ക്താ​വ് ക​മാ​ൻ​ഡ​ർ ജ​സീ​ക്ക മ​ക്നോ​ൾ​ട്ടി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​മേ​രി​ക്ക​ക്കാ​രാ​യ ക​രാ​ർ ജീ​വ​ന​ക്കാ​ർ അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ലെ​ന്നും മ​ക്നോ​ൾ​ട്ടി പ​റ​ഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker