KeralaNEWS

എം സ്വരാജിനെ തോല്‍പ്പിക്കാന്‍ കെ. ബാബുവിന് ബിജെപി വോട്ട് ചെയ്തു; തുറന്നുപറഞ്ഞ് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. എസ് രാധാകൃഷ്ണന്‍

ഇടതുതരംഗത്തിനിടയിലും നിയമസഭയിലെ വലിയ നഷ്ടമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് തൃപ്പൂണിത്തുറയിലെ എം. സ്വരാജിന്റെ തോല്‍വി.

ഇലക്ഷൻ റിസൽട്ട് പുറത്തു വന്നതിനു പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കെ.എസ് രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തൽ ബിജെപിക്കുള്ളിൽ പ്രതിസന്ധി ഉണ്ടാക്കും.
നിയമസഭയിലും പുറത്തും ബി.ജെ.പിയോട് കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന എം.സ്വരാജിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി, യു.ഡി.എഫിന് വോട്ട് മറിച്ചുവെന്നാണ് കെ. എസ് രാധാകൃഷ്ണന്‍ തുറന്നുപറഞ്ഞിരിക്കുന്നത്. കഴിഞ്ഞതവണ ഇവിടെ ബി.ജെ.പി നേടിയ വോട്ടുകളില്‍ ഇക്കുറി കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഈ വോട്ടുകള്‍ കെ.ബാബുവിന് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഇത് എങ്ങനെ യു.ഡി.എഫിനു പോയി എന്നതിന് ബി.ജെ.പി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മുന്‍ പി.എസ്.സി ചെയര്‍മാന്‍ കൂടിയായ കെ .എസ് രാധാകൃഷ്ണന്‍ 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ വോട്ടു കച്ചവടം നടന്നതായ ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഇഞ്ചോടിഞ്ച് മത്സരം നടന്ന തൃപ്പൂണിത്തുറയില്‍ ആയിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തന്നെ വോട്ടുകച്ചവടം നടന്നതായ ആരോപണം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇടത് പാളയത്തില്‍ നിന്നുള്ള ആക്ഷേപം മാത്രമായാണ് പലരും വിലയിരുത്തിയതെങ്കിലും കെ.എസ് രാധാകൃഷ്ണൻ്റെ വെളിപ്പെടുത്തലോടെ എല്ലാം പുറത്തുവന്നിരിക്കുകയാണ്.
സംസ്ഥാനത്ത് വോട്ടു കച്ചവടം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു.
തൃപ്പൂണിത്തുറയില്‍ 900 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ജയിച്ചത്. ഇവിടെ 6037 വോട്ടിന്റെ കുറവുണ്ടായി ബി.ജെ.പിയില്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker