KeralaNEWS

സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ .അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി.
മെയ് നാല് മുതല്‍ ഒന്‍പത് വരെയാണ് നിയന്ത്രണങ്ങള്‍. ബാങ്കുകളും ഈ രീതിയില്‍ പ്രവര്‍ത്തിക്കണം ഇന്ന് മുതലുള്ള നിയന്ത്രണങ്ങളില്‍ നിന്ന് അവശ്യ സര്‍വീസുകള്‍ക്ക് ഇളവു നല്‍കി. ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, ഫാര്‍മസി, ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന (ബേക്കറികള്‍ ഉള്‍പ്പെടെ) കടകള്‍, പോസ്റ്റല്‍/ കുറിയര്‍ സര്‍വീസുകള്‍, സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സികള്‍, ടെലികോം/ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ തുടങ്ങിയവയ്ക്കാണ് ഇളവ്.

സർക്കാർ ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുതല്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം ഓഫിസുകളില്‍ എത്തിയാല്‍ മതി. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker