KeralaNEWS

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചു :പിണറായി

ബിജെപിയുടേത് 15.01 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി കുറഞ്ഞു

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടും എല്‍ഡിഎഫ് ജയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ വോട്ട് അവരുടെ സ്ഥാനാര്‍ത്ഥിക്ക് നല്‍കാതെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വേണ്ടി മറിച്ചു കൊടുത്തു. ഇത് കൃത്യമായി കച്ചവടമാണ്. പല സാമ്പത്തിക ഇടപാടുകളെ പറ്റിയും കേള്‍ക്കുന്നുണ്ട്. കച്ചവടം നടന്നു എന്നത് വ്യക്തമാണ്. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കള്‍ ജയിച്ചെന്ന് കണക്കുകൂട്ടി. കേരള രാഷ്ട്രീയത്തിലെ ജനങ്ങളുടെ മനസ്സ് ആ കണക്കിനോടൊപ്പമല്ല നിന്നത്. അതാണ് വിജയത്തിന് ഇടയാക്കിയതെന്ന് കാണാനുണ്ടെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 45.2 ശതമാനമായി വര്‍ധിച്ചു. യുഡിഎഫിന്റേത് 38.79 ശതമാനത്തില്‍ 39.4 ശതമാനമായി. ബിജെപിയുടേത് 15.01 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി കുറഞ്ഞു. 2.61 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അവരുടെ വോട്ട് യുഡിഎഫിന് പോയി. ബിജെപിയുമായുള്ള കൂട്ടുകെട്ടിലൂടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലായികുന്നു യുഡിഎഫ്. എന്നാല്‍, മതനിരപേക്ഷ സമൂഹം സര്‍ക്കാറിന്റെ വികസന, ക്ഷേമ നയങ്ങള്‍ തുടരണമെന്ന് കരുതി. അതുകൊണ്ടാണ് കച്ചവടം നടക്കാതെ എല്‍ഡിഎഫിന് വലിയ വിജയമുണ്ടായത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker