KeralaNEWS

സിൽവർ ലൈൻ പാക്കേജായി; നഷ്ടപരിഹാരം ഇങ്ങനെ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് 4.60 ലക്ഷം രൂപയ്ക്കു പുറമേ നഷ്ടപരിഹാരവും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയില്‍ വീടും നിര്‍മിച്ചു നല്‍കും.
വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍വീടും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും 4 ലക്ഷം രൂപയും, അതല്ലെങ്കില്‍ നഷ്ടപരിഹാരവും 10 ലക്ഷവും നല്‍കും. ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലെ നിയമനങ്ങളിൽ മുൻഗണന. കച്ചവട സ്ഥാപനം നഷ്ടമാകുന്നവർക്ക് കെ റെയിൽ നിർമിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ കട മുറി അനുവദിക്കാൻ മുൻഗണന.
• കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ : 25,000–50,000 രൂപ വരെ നഷ്ടപരിഹാര തുക
• വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക്: നഷ്ടപരിഹാരവും 50,000 രൂപയും
• വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവർക്ക്: 2 ലക്ഷം രൂപ
• വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർക്ക്: 30,000 രൂപ
• സ്വയം തൊഴിൽ നഷ്ടമാകുന്നവർക്ക്: 50,000
• ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്: 6000 വീതം 6 മാസം
• പെട്ടിക്കടകൾ‌ക്ക്: 25,000–50,000 രൂപ വരെ
• പുറമ്പോക്കിൽ കച്ചവടം നടത്തുന്നവർക്ക്: ചമയങ്ങളുടെ വിലയും 5000 വീതം 6 മാസവും

Back to top button
error: