KeralaNEWS

അമിതവേഗത ചോദ്യംചെയ്തു; ബൈക്ക്​ യാത്രികനെയും മകനെയും ബസിടിച്ച്​ ​തെറിപ്പിച്ചു

കോഴിക്കോട്: ​അ​മി​ത വേ​ഗ​ത ചോ​ദ്യം​ചെ​യ്ത ബൈ​ക്ക്​ യാ​ത്രി​ക​നെ സ്വ​കാ​ര്യ ബ​സ്​ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച്​ നി​ർ​ത്താ​തെ​പോ​യ​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ്​ മൂ​ന്ന​ര​യോ​ടെ മാ​വൂ​ർ റോ​ഡി​​ലാ​ണ്​ സം​ഭ​വം. ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന ന​ട​ക്കാ​വ്​ സ്വ​ദേ​ശി ക​ണ്ണ​ങ്ക​ട​വ​ത്ത്​ അ​ഷ്​​റ​ഫി​നെ​യാ​ണ്​ ബ​സി​ടി​ച്ച്​ തെ​റി​പ്പി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ ആ​ദി​ലി​നും പ​രി​ക്കു​ണ്ട്. കോ​ഴി​ക്കോ​ട്​ -ക​ണ്ണൂ​ർ റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന കെ.​എ​ൽ -58 ജി 3069 ​ന​മ്പ​ർ ‘ഫെ​റാ​രി’ ബ​സാ​ണ്​​ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​തെ​ന്ന്​ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞു. ​
അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബ​സി​ലെ ഡ്രൈ​വ​റോ​ട്​​ മെ​ല്ലെ പോ​യാ​ൽ പോ​രേ​യെ​ന്ന്​ മാ​വൂ​ർ റോ​ഡി​ലെ ബ​സ്​ സ്​​റ്റോ​പ്പി​ന​ടു​ത്തു​നി​ന്ന്​ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞി​രു​ന്നു. ഇതിന് പിന്നാലെയായിരുന്നു ഡ്രൈവറുടെ തോന്ന്യാസം.ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ റോ​ഡി​ൽ കി​ട​ന്ന അഷ്റഫിനെ നാട്ടുകാർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ് എത്തിയാണ് ആംബുലൻസിൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Back to top button
error: