KeralaNEWS

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐഎമ്മിൽ നിന്ന് കൂടുതൽ പുതുമുഖങ്ങളോ? ആർക്കൊക്കെ മന്ത്രി സാധ്യത?

കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളായ കെ കെ ശൈലജ, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ എന്നിവർ മന്ത്രിമാർ ആയേക്കും

രണ്ടാം പിണറായി മന്ത്രിസഭയിൽ കൂടുതൽ പുതുമുഖങ്ങൾ എത്താൻ സാധ്യതയെന്ന് സൂചന. പരമാവധി ആറ് കക്ഷികൾക്ക് മാത്രമാകും മന്ത്രിസഭയിൽ പ്രാതിനിധ്യം. നാളെ മുതൽ തന്നെ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും.

കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളായ കെ കെ ശൈലജ, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ എന്നിവർ മന്ത്രിമാർ ആയേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാലും പി രാജീവും പട്ടികയിൽ ഉണ്ട്‌.

എം എം മണി ,ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ തുടങ്ങിയ സിപിഎം മന്ത്രിമാരിൽ രണ്ടാമൂഴം ആർക്കൊക്കെ ലഭിക്കും എന്നത് തീരുമാനിക്കപ്പെടണം.ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ ഡോ. കെ ടി ജലീലിനെ പരിഗണിക്കണോ എന്ന കാര്യത്തിലും ചർച്ച ഉണ്ടാകും.

ഡോ ആർ ബിന്ദു,, വീണ ജോർജ്ജ്, കാനത്തിൽ ജമീല തുടങ്ങിയവരിൽ ഒരാൾ മന്ത്രിസഭയിൽ എത്താൻ സാധ്യത ഉണ്ട്‌. കഴിഞ്ഞ തവണ കോട്ടയം ജില്ലയിൽ നിന്ന് മന്ത്രി ഇല്ലായിരുന്നു.അതുകൊണ്ട് വി എൻ വാസവന്‍റെ സാധ്യത കൂടുന്നു. ആലപ്പുഴയിൽ നിന്ന് സജി ചെറിയാൻ മന്ത്രി ആയേക്കും. തിരുവനന്തപുരത്ത് നിന്ന് വി ശിവൻകുട്ടിയോ കടകംപള്ളിയോ എന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker