LIFEMovie

മുംബൈ പോലീസ് വീണ്ടും എത്തുന്നു

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യ ചിത്രമായിരുന്നു മുംബൈ പോലീസ്. സുഹൃത്തുക്കളായ പോലീസ് ഓഫീസര്‍മാരായാണ് ഇവര്‍ ചിത്രത്തില്‍ വേഷമിട്ടത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 8 വര്‍ഷം പിന്നിടുമ്പോള്‍ ഇപ്പോഴിതാ ചിത്രം റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പഴയ ലൊക്കേഷന്‍ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

മുംബൈ പോലീസി’ന്റെ എട്ട് വര്‍ഷങ്ങള്‍! പഴയ ചില ഓര്‍മ്മകള്‍ നിങ്ങളുമായി പങ്കിടുന്നു …… അളിയാ…ഇപ്പോഴും ആളുകള്‍ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു! ഞങ്ങള്‍ ഉടന്‍ തന്നെ ഈ സിനിമ റീമേക്ക് ചെയ്യും …. എല്ലാ വിശദാംശങ്ങളും നല്‍കും … കാത്തിരിക്കൂ … നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു!’- അദ്ദേഹം കുറിച്ചു.

https://www.facebook.com/RosshanAndrrews/posts/308265414004670

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker