KeralaNEWS

പരാജയത്തേക്കാൾ ബിജെപിയെ പേടിപ്പിക്കുന്നത് വോട്ട് ശതമാനത്തിൽ വന്ന വൻകുറവ്

നേമം അടക്കമുള്ള മണ്ഡലങ്ങളിലെ പരാജയത്തേക്കാൾ ബിജെപിയെ പേടിപ്പിക്കുന്നത് വോട്ട് ശതമാനത്തിൽ വന്ന കുത്തനെയുള്ള ഇടിവാണ്

തെരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയെ കുറിച്ച് രണ്ടു കാര്യങ്ങൾ പറഞ്ഞിരുന്നു. അതിലൊന്ന് നേമത്തെ അക്കൗണ്ട് പൂട്ടിക്കും എന്നായിരുന്നു. രണ്ടാമത്തേത് ബിജെപിയുടെ വോട്ട് വിഹിതം ഇത്തവണ കുറയുമെന്നതും. ഈ രണ്ടു കാര്യങ്ങളും ശരിയായി വന്നിരിക്കുകയാണ്.

നേമം അടക്കമുള്ള മണ്ഡലങ്ങളിലെ പരാജയത്തേക്കാൾ ബിജെപിയെ പേടിപ്പിക്കുന്നത് വോട്ട് ശതമാനത്തിൽ വന്ന കുത്തനെയുള്ള ഇടിവാണ്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ഇത്തവണ ലഭിച്ചത് 12.4% മാത്രം വോട്ടാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന കണക്ക്. ബിജെപിയുടെയും ബിഡിജെഎസിന്റെയും എഐഎഡിഎംകെയും കൂടിച്ചേർന്നുള്ള കണക്കാണിത്. ചെറിയ വ്യത്യാസങ്ങൾ ഈ കണക്കിൽ ഉണ്ടായാലും വൻവർധനയ്ക്ക് സാധ്യതയില്ല.

രണ്ടു പതിറ്റാണ്ടായി ക്രമാനുഗതമായി വോട്ടോഹരി വർധിപ്പിക്കുന്ന പാർട്ടിയാണ് ബി ജെ പി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ലഭിച്ചത് 15 ശതമാനം വോട്ട് ആയിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 15.4 ശതമാനമായി ഉയർന്നു. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരുടേത് അടക്കം വോട്ട് വിഹിതം 16.5 ശതമാനം മറികടന്നു. എന്നാൽ ഇപ്പോൾ 12.4 ശതമാനത്തിൽ എത്തി നിൽക്കുകയാണ് വോട്ട് വിഹിതം. നാലു ശതമാനത്തിൽ കൂടുതൽ കുറവ്. ഒമ്പത് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനായി എങ്കിലും വോട്ട് വിഹിതത്തിൽ വന്ന വൻ ചോർച്ചയ്ക്ക് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് മറുപടി പറയേണ്ടിവരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker