KeralaNEWS

സിപിഐക്ക് പുതുമുഖ മന്ത്രിമാരെ ലഭിച്ചേക്കും എന്ന് സൂചന, പ്രസാദും ഇകെ വിജയനും മന്ത്രിസഭയിൽ എത്തിയേക്കും

കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകുന്നില്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അവർക്ക് നൽകിയേക്കും

സിപിഐക്ക് ഇത്തവണയും പുതുമുഖ മന്ത്രിമാർ തന്നെ ആകും എന്ന് സൂചന. നിലവിലെ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാണ് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പുതുമുഖങ്ങൾക്കാണ് മുൻഗണന ലഭിക്കുന്നതെങ്കിൽ ചന്ദ്രശേഖരൻ മന്ത്രി ആകില്ല.

പി പ്രസാദ്,ഇ കെ വിജയൻ, ജെ ചിഞ്ചുറാണി, കെ രാജൻ, ചിറ്റയം ഗോപകുമാർ,പി എസ് സുപാൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും മന്ത്രിസ്ഥാനത്തേക്ക് ഉയർന്ന്‌ വരുന്നത്.കൊല്ലത്ത് നിന്ന് ചിഞ്ചുറാണി അല്ലെങ്കിൽ സുപാൽ മന്ത്രിയാകും. തൃശ്ശൂർ ജില്ലയിൽ നിന്ന് കെ രാജന്റെ പേരിന് ആണ് മുൻ‌തൂക്കം.

നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ചീഫ് വിപ്പ് പദവിയും ആയിരുന്നു സി പി ഐയ്ക്ക് ഉണ്ടായിരുന്നത്. കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകുന്നില്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അവർക്ക് നൽകിയേക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker