IndiaNEWS

കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു

ചാമരാജ് നഗര്‍: ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് ദാരുണമായ സംഭവം. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരും കോവിഡ് ബാധിതരല്ലാത്തവരുമാണ് മരിച്ചത്.

രാത്രി 12നും പുലര്‍ച്ചെ 2നും ഇടയിലാണ് ഓക്‌സിജന്‍ തീര്‍ന്നുപോയത്. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുരേഷ് കുമാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നാളെ അടിയന്തര യോഗം വിളിച്ചു.

അതേസമയം, ശനിയാഴ്ച കലബുര്‍ഗിയില്‍ സമാനമായ സംഭവമുണ്ടായി. കെബിഎന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നാല് കോവിഡ് രോഗികളാണ് മരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker