IndiaNEWS

തമിഴ്നാട്ടിൽ ഡിഎംകെയുടെ വിജയം : വാഗ്ദാനം പാലിക്കാൻ നാക്ക് മുറിച്ച് സ്ത്രീ

ഡിഎംകെ തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ മുത്താലമ്മൻ അമ്പലത്തിൽ എത്തി നാക്ക് കുറിച്ച് ദൈവത്തിന് മുമ്പിൽ സമർപ്പിക്കാൻ വനിത ശ്രമിക്കുകയായിരുന്നു

തമിഴ്നാട്ടിൽ ഡിഎംകെ മുന്നണി അധികാരത്തിൽ എത്തിയതിനു പിന്നാലെ വാഗ്ദാനം പാലിക്കാൻ നാക്ക് മുറിച്ച് സ്ത്രീ . 32 കാരി വനിത എന്ന സ്ത്രീയാണ് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് നാക്ക് മുറിച്ച് ദൈവത്തിന് സമർപ്പിച്ചത്.

ഡിഎംകെ തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ മുത്താലമ്മൻ അമ്പലത്തിൽ എത്തി നാക്ക് കുറിച്ച് ദൈവത്തിന് മുമ്പിൽ സമർപ്പിക്കാൻ വനിത ശ്രമിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളാൽ വനിതയ്ക്ക് അമ്പലത്തിനുള്ളിൽ പ്രവേശിക്കാൻ ആയില്ല.

തുടർന്ന് അമ്പലത്തിലെ കവാടത്തിൽ വെച്ചാണ് വനിത നാക്ക് മുറിച്ചത്. പിന്നാലെ അവിടെ തന്നെ കുഴഞ്ഞു വീണു. ഇത് കണ്ടുനിന്നവർ വനിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker