IndiaNEWS

കോവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായവുമായി ഫൈസര്‍ കമ്പനി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. 510 കോടി രൂപയുടെ മരുന്നുകളാണ് നല്‍കുന്നത്. കമ്പനി ചെയര്‍മാനും സിഇഒയുമായ ആല്‍ബര്‍ട്ട് ബുര്‍ലയാണ് ഇക്കാര്യം അറിയിച്ചത്.

യു.എസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് മരുന്നുകള്‍ എത്തിക്കുക. ഇന്ത്യയിലെ ഗുരുതരമായ കോവിഡ് രോഗവ്യാപനത്തില്‍ ആശങ്കകുലരാണെന്നും ഈ മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരുന്നുവെന്നും ബുര്‍ല പറഞ്ഞു.

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഓരോ കോവിഡ് രോഗിക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇവ സംഭാവന ചെയ്യുന്നതെന്നും മരുന്നുകള്‍ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനായി സര്‍ക്കാരുമായും സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആല്‍ബര്‍ട്ട് ബുര്‍ല കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker