LIFEMovie

ഉണ്ണിയുടെ ഡയറ്റ് പ്ലാന്‍; ഒരു മാസം കൊണ്ട് 6 കിലോ കുറച്ച് നടി അനു സിത്താര

നായികാ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയമായത്.നായിക വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരം ശരീരഭാരം കുറച്ച സന്തോഷം പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഒരു മാസം കൊണ്ട് ആറുകിലോ കുറച്ച സന്തോഷവും മെലിഞ്ഞ് സുന്ദരിയായി ദാവണി ചുറ്റിയുളള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വണ്ണം കൂടിയതിന്റെ പേരില്‍ മുമ്പ് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട താരത്തിന്റെ മറുപടി കൂടിയാണ് ഈ ചിത്രങ്ങള്‍.

അതേസമയം, തന്റെ ഈ മാറ്റത്തിന് പിന്നില്‍ നടനും തന്റെ സുഹൃത്തുമായ ഉണ്ണി മുകുന്ദനാണെന്നും താരം പറയുന്നു. ഉണ്ണി പറഞ്ഞുതന്ന ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നാണ് തന്റെ ശരീരഭാരം കുറഞ്ഞതെന്ന് അനു പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരരു സ്‌പെഷ്യല്‍ ഡയറ്റ് പ്ലാനാണ് ഉണ്ണി അനുവിന് പറഞ്ഞ് കൊടുത്തത്. എന്തായാലും അനുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker