KeralaNEWS

ഓക്‌സിജന്‍ ക്ഷാമം; അമ്മയ്ക്ക് കൃത്രിമശ്വാസം നല്‍കി മക്കള്‍, കരളലിയിക്കും കാഴ്ച

കോവിഡ് വ്യാപനത്തോടൊപ്പം ആശുപത്രികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന വെല്ലുവിളിയാണ് ഓക്‌സിജന്‍ ക്ഷാമം. ഉത്തരേന്ത്യയിലെ പലയിടങ്ങളിലുമാണ് ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ അമ്മയ്ക്ക് മക്കള്‍ വായിലൂടെ കൃത്രിമശ്വാസം നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

യുപിയിലെ ബഹ്‌റേച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സ്‌ട്രെച്ചറില്‍ കിടക്കുന്ന രോഗിയായ അമ്മയ്ക്കാണ് രണ്ട് പെണ്‍മക്കള്‍ കൃത്രിമശ്വാസം നല്‍കുന്നത്. ഈ വീഡിയോ പുറത്തുവന്നതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വീഡിയോയില്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചും ജീവനക്കാരുടെ കുറവിനെക്കുറിച്ചും പറയുന്നതും കേള്‍ക്കാം.

അതേസമയം, ഗുരുതരമായ ശ്വാസതടസ്സത്തോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍ പരിശോധിച്ചതിന് പിന്നാലെ മരണം സംഭവിച്ചുവെന്നും അടിയന്തര മെഡിക്കല്‍ ഓഫിസര്‍ അതിസം അലി പറഞ്ഞു. അതേസമയം, മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എ.കെ.സാഹ്നി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker