KeralaNEWS

സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി,ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയതിന് സമാന നിയന്ത്രണങ്ങളാകും നടത്തുക. ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

നിയന്ത്രണങ്ങൾ ഇവ

1. അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല

2. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല.

3. അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല

4. പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം.

5. പരമാവധി ഡോർ ഡെലിവറി വേണം.

6. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം; 2 മാസ്കുകളും കഴിയുമെങ്കിൽ
കയ്യുറയും ധരിക്കണം.

7. ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി
എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രം പ്രവർത്തിക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker