KeralaNEWS

എം ലിജു ആലപ്പുഴ ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു

പാർട്ടിയെ ആലപ്പുഴയിൽ കെട്ടിപ്പടുക്കാൻ തനിക്ക് സാധിച്ചില്ലെന്ന് എം ലിജു മാധ്യമങ്ങളോട് പറഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഡിസിസി അധ്യക്ഷൻ എം ലിജു രാജിവെച്ചു. അമ്പലപ്പുഴയിൽ മത്സരിച്ച ലിജു പരാജയപ്പെട്ടിരുന്നു.

പാർട്ടിയെ ആലപ്പുഴയിൽ കെട്ടിപ്പടുക്കാൻ തനിക്ക് സാധിച്ചില്ലെന്ന് എം ലിജു മാധ്യമങ്ങളോട് പറഞ്ഞു. പരാജയം പാർട്ടി ഗൗരവമായി വിലയിരുത്തണമെന്ന് ലിജു ആവശ്യപ്പെട്ടു.

സംഘടനാപരമായ ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ് രാജിവെക്കുന്നത് എന്നും ലിജു വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വൻ പരാജയം മുൻനിർത്തി നിരവധി ഡിസിസി പ്രസിഡന്റുമാർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker