KeralaNEWS

കഴക്കൂട്ടത്തെ തോൽവി:ശോഭ സുരേന്ദ്രൻ നേരിട്ട് മണ്ഡലത്തിലെ ബൂത്ത് തിരിച്ചുള്ള കണക്കെടുക്കൽ ആരംഭിച്ചു, വി മുരളീധരനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകും

പ്രാഥമിക കണക്കിൽ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5,500 വോട്ടുകൾ കാണാനില്ല എന്നാണ് ശോഭ സുരേന്ദ്രൻ പക്ഷത്തിന്റെ ആരോപണം

കഴക്കൂട്ടത്ത് കാലുവാരൽ നടന്നതായി ശോഭാ സുരേന്ദ്രൻ പക്ഷം.പാർട്ടിയിലെ പ്രമുഖ നേതാവിനായി കാലുവാരിയെന്നാണ് ആരോപണം.വി.മുരളീധരനെ ലക്ഷ്യം വെച്ചാണ് ആക്ഷേപം.

പ്രാഥമിക കണക്കിൽ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5,500 വോട്ടുകൾ കാണാനില്ല എന്നാണ് ശോഭ സുരേന്ദ്രൻ പക്ഷത്തിന്റെ ആരോപണം.കഴിഞ്ഞ തവണ വി.മുരളീധരന് ലഭിച്ചതിനേക്കാൾ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറവുണ്ടായതായി അവർ ചൂണ്ടിക്കാട്ടുന്നു.പുതുതായി ചേർത്ത 3,000 വോട്ടും പാർടിക്ക് ലഭിച്ചിട്ടില്ല.

കഴക്കൂട്ടത്ത് പാർട്ടി നിർജീവമായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പക്ഷം ചൂണ്ടിക്കാട്ടുന്നു.15 ഓളം നേതാക്കളെ മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അയച്ചതായി ഇവർ ചൂണ്ടിക്കാണിക്കുന്നു.

ശോഭ സുരേന്ദ്രൻ നേരിട്ട് മണ്ഡലത്തിലെ ബൂത്ത് തിരിച്ചുള്ള കണക്കെടുക്കൽ ആരംഭിച്ചിരിക്കുകയാണ്.കണക്കും തെളിവുകളുമായി ശോഭ സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ സമീപിച്ചേക്കും എന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker