KeralaNEWS

തകർപ്പൻ ജയമെന്ന് വെള്ളാപ്പള്ളി, എൻ എസ് എസിന് രൂക്ഷ വിമർശനം

കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ സന്തോഷിക്കുന്നതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

പ്രതിസന്ധി കാലത്തും പിണറായി വിജയൻ നേടിയത് തകർപ്പൻ ജയമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവി അർഹതപ്പെട്ടതാണ്.മേഴ്സിക്കുട്ടിയമ്മക്കും കെ ടി ജലീനുനെതിരെ വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു.

കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ സന്തോഷിക്കുന്നതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൻഎസ്എസിന്റെ കുത്ത് സർക്കാരിന് ഏറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൻഎസ്എസ് പറഞ്ഞതിന് പുല്ലുവില. എല്ലാം നേടിയിട്ടും സുകുമാരൻ നായർ സർക്കാരിനെ തിരിഞ്ഞുകുത്തിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.ചങ്ങനാശ്ശേരി തമ്പുരാൻ വിചാരിച്ചാൽ കോൺഗ്രസിനെ ജയിപ്പിക്കാൻ ആകില്ല.ജി സുകുമാരൻ നായർ എന്ന പേര് നന്ദികേടിന്റെ പര്യായം ആണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker