KeralaNEWS

പ്രമേയം തന്റെ അറിവോടെയല്ലെന്ന് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ

മ്യൂണിസമടക്കമുള്ള  ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്​ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന സമസ്ത മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം തന്‍റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങള്‍.
പ്രമേയത്തോടൊപ്പം തന്‍റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേപോലെ തനിക്ക് ആരിൽനിന്നും വധഭീഷണി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു പരിപാടിയിൽ പ്രസംഗിക്കവെ എന്തുതരം ഭീഷണി ഉണ്ടായാലും പിപിന്മാറരുതെന്ന് പ്രവർത്തകരെ ഉണർത്തുകയായിരുന്നു. അതാണ് വധഭീഷണിയെന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നത്.

Back to top button
error: