KeralaNEWS

കേന്ദ്ര നേതൃത്വത്തോട് ഇനി എന്തു പറയും? പ്രതിസന്ധിയിലായി കെ സുരേന്ദ്രനും വി മുരളീധരനും

പ്രവർത്തിക്കാൻ ആളുകൾ, ചിലവഴിക്കാൻ ധാരാളം പണം, പ്രചാരണത്തിന് ഒന്നാം നമ്പർ നേതാക്കൾ എന്നുവേണ്ട ഒരു നേതൃത്വത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ തന്നെ സംസ്ഥാനത്തെ പാർട്ടിയെ ജയിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം ചെയ്തിട്ടുണ്ട്

കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ച പരാജയമാണ് ബിജെപിക്ക് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. അഞ്ചു മുതൽ 10 സീറ്റ് വരെ പിടിക്കുമെന്നും അധികാരത്തിലേറാൻ ഏതു മുന്നണിക്കും തങ്ങൾ നിർണായകമാകും എന്നും ബിജെപി കരുതിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുന്നേറ്റമുണ്ടാക്കാൻ ആയില്ലെന്ന് മാത്രമല്ല കയ്യിലിരുന്ന നേമം മണ്ഡലം നഷ്ടമാവുകയും ചെയ്തു.

ഈ പ്രതിസന്ധിക്ക് ദേശീയ നേതൃത്വത്തോട് മറുപടി പറയേണ്ടി വരുന്നത് രണ്ടു പേർക്കാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും. ബിജെപിക്കുള്ളിലെ മറ്റ് വിഭാഗങ്ങളിൽ ഉള്ളവരെ എല്ലാം മൂലക്കിരുത്തി എല്ലാം സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് കൊണ്ടുപോകുക എന്ന് നയമായിരുന്നു ഇരുവരും സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ തോൽവിയുടെ ഉത്തരവാദിത്വം ഇവർക്ക് മേൽ തന്നെ വന്നു വീണു.

പ്രവർത്തിക്കാൻ ആളുകൾ, ചിലവഴിക്കാൻ ധാരാളം പണം, പ്രചാരണത്തിന് ഒന്നാം നമ്പർ നേതാക്കൾ എന്നുവേണ്ട ഒരു നേതൃത്വത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ തന്നെ സംസ്ഥാനത്തെ പാർട്ടിയെ ജയിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം ചെയ്തിട്ടുണ്ട്. നരേന്ദ്ര മോഡിയും അമിത് ഷായും ഒക്കെ കേരളത്തിലെത്തി വോട്ടർമാരെ അഭിസംബോധന ചെയ്തു.

ഇതൊക്കെ സംഭവിച്ചിട്ടും ആകെയുണ്ടായിരുന്ന ഒരു സീറ്റ് പോലും ബിജെപിക്ക് നഷ്ടമായി. സംസ്ഥാന നേതൃത്വത്തിലെ പടലപ്പിണക്കവും കൂടിയാലോചന ഇല്ലായ്മയും പാർട്ടിയെ പരാജയത്തിന് പാതാളത്തിൽ എത്തിച്ചു. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയി ചുമതല ഏറ്റതിനുശേഷം സജീവരാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന പല നേതാക്കളും ഇനി സംസ്ഥാന നേതൃത്വത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരും. ഈ നീക്കത്തോട് ഒപ്പം ദേശീയ നേതൃത്വത്തിന്റെ കോപവും താങ്ങാനുള്ള ശേഷി കെ സുരേന്ദ്രനും വി മുരളീധരൻ ഉണ്ടാകുമോ?

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker