IndiaNEWS

നന്ദിഗ്രാം ജനവിധിയിൽ മമത കോടതിയിലേക്ക്

ഒരുകാലത്ത് മമതയുടെ വിശ്വസ്തനും തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്ത സുവേന്ദു അധികാരി ആണ് മമതയെ നന്ദിഗ്രാമിൽ തോൽപ്പിച്ചത്

ബംഗാളിൽ ബിജെപിക്കെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് നേടിയ വിജയം ചരിത്രമാണ് .ഇരുന്നൂറിൽ അധികം സീറ്റുമായാണ് മമത മൂന്നാം തവണയും വിജയം കൊയ്തത് .എന്നാൽ ഈ വിജയത്തിനിടയിലും നന്ദിഗ്രാമിലെ മമതയുടെ പരാജയം കല്ലുകടി ആയി .

ഒരുകാലത്ത് മമതയുടെ വിശ്വസ്തനും തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്ത സുവേന്ദു അധികാരി ആണ് മമതയെ നന്ദിഗ്രാമിൽ തോൽപ്പിച്ചത് .വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ്‌നില മാറിമറിയുക ആയിരുന്നു .ഒടുവിൽ സുവേന്ദു 1,736 വോട്ടിന് ജയിച്ചെന്ന പ്രഖ്യാപനം വന്നു .

എന്നാൽ ഇത് അഭ്യൂഹം ആണെന്നും വിശ്വസിക്കരുതെന്നും തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണവും വന്നു .പിന്നാലെ നന്ദിഗ്രാമിലെ ജനങ്ങളുടെ വിധിയെഴുത്ത് താൻ സ്വീകരിക്കുന്നുവെന്ന് മമത പറയുകയും ചെയ്തു .എന്നാൽ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്നും താൻ കോടതിയെ സമീപിക്കും എന്നും മമത വ്യക്തമാക്കി .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker