KeralaNEWS

മത്തായിയുടെ മരണം; എഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം

ത്തനംതിട്ട: കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ റാന്നി ചിറ്റാർ കൊടപ്പനക്കുളത്ത് പടിഞ്ഞാറേ ചരുവിൽ പി പി മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് വനപാലകർക്കെതിര സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസ്. ‌മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
2020 ജൂൺ 28 വൈകിട്ട് നാലിനാണ് സംഭവം. കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ ഏഴ് വനപാലകരെത്തിയാണ് പി.പി. മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വീട്ടുകാരെ തേടിയെത്തിയത് മത്തായിയുടെ മരണവാർത്തയാണ്.കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്.
സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസറെയും സസ്പെൻഡ് ചെയ്തു. ഇവർ പിന്നീട് ജോലിയിൽ തിരികെ കയറി.
മത്തായി മരിച്ച ശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.

Back to top button
error: