KeralaNEWS

ആർ ബാലകൃഷ്‌ണ പിള്ള അന്തരിച്ചു

മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ ആയ ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് ബി ചെയർമാനുമായിരുന്നു

കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ള അന്തരിച്ചു .86 വയസായിരുന്നു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം .

മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ ആയ ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് ബി ചെയർമാനുമായിരുന്നു .മകനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആരോഗ്യനില വഷളാവുന്നത് .

പത്തനാപുരത്തെ തെരഞ്ഞെടുപ്പ് ഓഫീസ് ഉത്ഘാടനം ചെയ്തതും പ്രചാരണത്തിന് നേതൃത്വം നൽകിയതും ആർ ബാലകൃഷ്‌ണ പിള്ളയാണ് .മകൻ കെ ബി ഗണേഷ് കുമാർ പത്തനാപുരത്ത് നിന്ന് വീണ്ടും ജയിച്ചിരുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker