KeralaNEWS

പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും – രമേശ്‌ ചെന്നിത്തല

"പ്രതിപക്ഷ ധര്‍മം ഭംഗിയായി നിർവഹിക്കുവാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്"

നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ട. സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്‍റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്.

പ്രതിപക്ഷ ധര്‍മം ഭംഗിയായി നിർവഹിക്കുവാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുന്നു.
അപ്രതീക്ഷിതമായ ഈ പരാജയത്തിന് കാരണമായ വിഷയങ്ങളെ കുറിച്ച് പഠിച്ചശേഷം നടപടികളെടുക്കും.
യുഡിഎഫിന് വോട്ടു ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. കോൺഗ്രസും യു ഡി എഫും കൂടുതൽ കരുത്തോടെ തിരികെ വരുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker