KeralaNEWS

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരള ജനത നൽകിയത് ചരിത്ര വിജയം

കേരള നിയമസഭ തിരഞ്ഞെടു വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളജനത ചരിത്ര വിജയമാണ് നൽകിയത്. ഈ ജനകീയ അംഗീകാരം അതിലൂടെ ആദ്യമായി കേരളത്തിൽ ഒരു ഇടതുപക്ഷ തുടർഭരണം വരികയാണ്. കേരള ചരിത്രം തിരുത്തി എഴുതിയ സംസ്ഥാനത്തെ വോട്ടർമാരെ സിപിഐഎം അഭിവാദ്യം ചെയ്യുന്നു. ഇതിനായി പ്രവർത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തോട് നീതിപുലർത്തി പുതിയ സർക്കാർ പ്രവർത്തിക്കുമെന്ന് പാർട്ടി ഈ അവസരത്തിൽ ഉറപ്പു നൽകുന്നു. സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കും ആത്മവിശ്വാസത്തോടുകൂടി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ ഈ ജനവിധി കൂടുതൽ സഹായകരമാകും.

1957 മുതൽ വിവിധ ഘട്ടങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ സർക്കാരുകൾ കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ആണ് പ്രവർത്തിച്ചത്. ഈ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ശക്തി പകരുന്നതാണ് ഈ ജനവിധി. പ്രതിലോമ ശക്തികളുടെ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള ശക്തമായ അടിത്തറ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ആയ ജനകീയ പോരാട്ടങ്ങൾക്ക് ഈ വിജയം കരുത്തുപകരും. ഇന്ത്യയിൽ ആകെയുള്ള പൊരുതുന്ന ജനതയ്ക്ക് ഈ തിരഞ്ഞെടുപ്പ് വിജയം കൂടുതൽ ആത്മവിശ്വാസം നൽകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഇടതുപക്ഷത്തിന് ഈ വിജയം വ്യക്തമാക്കുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനത്തിനും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനും ആണ് കഴിഞ്ഞ അഞ്ചുവർഷവും എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചത്. എല്ലാം പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച സർക്കാരിന് ജനങ്ങൾ നൽകിയ മികച്ച പിന്തുണയും ഈ തെരഞ്ഞെടുപ്പിൽ വ്യക്തമായി. കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും തീവ്ര വർഗ്ഗീയ അജണ്ടകൾക്കും എതിരായി ബദൽ രാഷ്ട്രീയ നയം ഉയർത്തിപിടിക്കാൻ ഈ വിജയം സഹായിക്കും.

കേരളത്തിലെ യുഡിഎഫും ബിജെപിയും അക്രമ സമരങ്ങളിലൂടെയും അപവാദ പ്രചാരണങ്ങൾ ഇലൂടെയും ഈ ഗവൺമെന്റ് അട്ടിമറിക്കാനാണ് കഴിഞ്ഞ അഞ്ചുവർഷവും പരിശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഇതിന് ഉറച്ച പിന്തുണ നല്കി. വൻതോതിൽ കുഴൽപ്പണം കടത്തിയും വ്യാജ സംഘർഷങ്ങൾ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഇടതുപക്ഷ വിരുദ്ധ ശക്തികൾ പരിശ്രമിച്ചു. ചില സാമുദായിക സംഘടനകൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ പരസ്യമായി ആഹ്വാനം ചെയ്തതും ഇത്തരം അട്ടിമറി ശ്രമത്തിന്റെ ഭാഗമായിരുന്നു. ബിജെപി ഗവൺമെന്റ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഒക്കെ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ഉപയോഗിച്ചു. ഈ തെറ്റായ എല്ലാ നീക്കങ്ങളെയും അതിജീവിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞത് കേരളത്തിലെ ജനങ്ങൾ നൽകിയ ഉറച്ച പിന്തുണ കൊണ്ടാണ്. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനത്തിന് തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ബഹുമുഖമായ വളർച്ച ലക്ഷ്യംവെച്ചുള്ള പ്രകടനപത്രിക ആണ് എൽഡിഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്. അതു പ്രയോഗത്തിൽ കൊണ്ടുവരുന്നതിനുള്ള ജനകീയ അംഗീകാരം കൂടിയാണ് ഈ ജനവിധി.

യുഡിഎഫ് പിന്തുണയോടുകൂടി 5 വർഷം മുമ്പ് ബിജെപി തുറന്ന് അക്കൗണ്ട് എൽഡിഎഫ് നേതൃത്വത്തിൽ കേരളജനത ക്ലോസ് ചെയ്തു. ബിജെപിയുടെ വർഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് കേരളം നൽകിയത്. നരേന്ദ്ര മോദി അമിത് ഷാ ദ്വാരങ്ങളും നിരവധി കേന്ദ്രമന്ത്രിമാരും കോടികൾ ചെലവഴിച്ച് നടത്തിയ പ്രചരണം കേരളത്തിൽ വിലപ്പോയില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രണ്ടു സീറ്റിൽ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതി ഉണ്ടാക്കി. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീമ്പിളക്കിയ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചിട്ടും സ്വാധീനം വർദ്ധിപ്പിക്കാൻ ആയില്ല. ഫെഡറൽ തത്വങ്ങളെ ലംഘിച്ചും കേന്ദ്രഭരണം ദുർവിനിയോഗം ചെയ്തു സംസ്ഥാന സർക്കാരിനെ അസ്ഥിരീക്കാനുള്ള കേന്ദ്ര നീക്കുകയാണ് കേരളം നിരാകരിച്ചത്. ഈ ഉയർന്ന ജാതിബോധം വർഗീയ തീവ്രവാദത്തോട് കേരളജനത സന്ധി ചെയ്യില്ല എന്ന പ്രഖ്യാപനം കൂടിയാണ്.

മതപരമായ ഏകീകരണം ലക്ഷ്യംവെച്ച് യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും ജനം തള്ളിക്കളഞ്ഞു. മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിൽ ഒപ്പമാണ് കേരളം എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകിയിരിക്കുകയാണ്. അത്ഭുത പൂർവ്വമായ ഈ ജനകീയ അംഗീകാരം സിപിഐ എമ്മിനെയും പ്രവർത്തകരെയും കൂടുതൽ ഉത്തരവാദിത്വം ഉള്ളവരും വിനയാന്വിതരുമാക്കുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള മികച്ച ഭരണവും ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ജനകീയ പ്രവർത്തനരീതിയും സിപിഎം മുന്നോട്ടു കൊണ്ടുപോകും. കേരളത്തിലെ ദശലക്ഷക്കണക്കിന് ബഹുജനങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker